തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരുന്നു. ഐ ബി സതീഷ് എം എൽ എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം പി, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം…
Read More