തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്തും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഡിസംബർ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 14 നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ 8 മണി മുതൽ ആരംഭിക്കും. മാതൃകാപെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷൻ നവംബർ 12 ന് പുറപ്പെടുവിക്കും. അന്ന് തന്നെ വരണാധികാരികൾ എല്ലാ വാർഡിലെയും തിരഞ്ഞെടുപ്പ് നോട്ടീസ് (ഫാറം1) പ്രസിദ്ധീകരിക്കും. മട്ടന്നൂർ നഗരസഭ ഒഴികെയുളള 1199 സ്ഥാപനങ്ങളിലെ 21865 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലും 152…
Read More