തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

  ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതത് വരാണാധികള്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ വരാണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് മുതിര്‍ന്ന അംഗമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, രാജി പി. രാജപ്പന്‍, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ലേഖ സുരേഷ്, ജിജോ മോഡി, റോബിന്‍ പീറ്റര്‍, ബീനാ പ്രഭ, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ആര്‍. അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, അജോ മോന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:ഗ്രാമപഞ്ചായത്ത് വിജയികള്‍

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:ഗ്രാമപഞ്ചായത്ത് വിജയികള്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ – 13 യുഡിഎഫ്-2 എല്‍ഡിഎഫ്- 3 എന്‍ഡിഎ-4 മറ്റുള്ളവര്‍-4 വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍ കരുണാകരന്‍ – മറ്റുള്ളവര്‍ അഞ്ജു സദാനന്ദന്‍ -എന്‍ഡിഎ ദീപ്തി ദാമോദരന്‍-എന്‍ഡിഎ അഖില്‍ എസ് നായര്‍ (ഹരി നടുഭാഗം)-എന്‍ഡിഎ കൊറ്റനാട് ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ – 13 യുഡിഎഫ്-1 എല്‍ഡിഎഫ്- 3 എന്‍ഡിഎ-4 മറ്റുള്ളവര്‍-5 വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍ ഇന്ദു എം. നായര്‍-എന്‍ഡിഎ രാജേഷ് കുമാര്‍-എന്‍ഡിഎ രാജേഷ് ഡി നായര്‍(സന്തോഷ് പെരുമ്പെട്ടി)-മറ്റുള്ളവര്‍ ഉഷ-മറ്റുള്ളവര്‍ തങ്കമ്മ ജോര്‍ജ്(ജിജി ചെറുത്തോണ്‍)-മറ്റുള്ളവര്‍ ബിനോജ് കുമാര്‍ ഒ.ആര്‍-എല്‍ഡിഎഫ് മനോജ് കുമാര്‍(അഡ്വ. മനോജ് ചരളേല്‍)-എല്‍ഡിഎഫ് എലിസബത്ത് ഫിലിപ്പ്(സുമോള്‍ കുറ്റിക്കണ്ടത്തില്‍)-മറ്റുള്ളവര്‍ പ്രകാശ് പി. സാം-എല്‍ഡിഎഫ് ബിന്ദു സജി-യുഡിഎഫ് സനല്‍ കുമാര്‍ കെ.ജി-എന്‍ഡിഎ വിജിത വി.വി.-എന്‍ഡിഎ ഉഷ(ഉഷാ സുരേന്ദ്രനാഥ് കൊല്ലന്റെ പടിക്കല്‍)- മറ്റുള്ളവര്‍ കോന്നി ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ – 18…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം; ആദ്യ ഫലസൂചന രാവിലെ 8.30 നു “കോന്നി വാര്‍ത്ത ഡോട്ട് കോമിലും “ലഭിച്ചു തുടങ്ങും

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം; ആദ്യ ഫലസൂചന രാവിലെ 8.30 നു “കോന്നി വാര്‍ത്ത ഡോട്ട് കോമിലും “ലഭിച്ചു തുടങ്ങും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനും ഫല പ്രഖ്യാപനത്തിനും പത്തനംതിട്ട ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും നാല് നഗരസഭകള്‍ക്ക് ഒന്നുവീതം നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം സ്‌പെഷല്‍ പോസ്റ്റല്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇതിനൊപ്പം വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തും. അതത് വാര്‍ഡ്/ഡിവിഷനുകളിലെ അന്തിമ ഫലം വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ജില്ലാ കളക്ടറേറ്റില്‍ നടക്കും. ജില്ലാ പഞ്ചായത്തിലെ അന്തിമ ഫലപ്രഖ്യാപനം ജില്ലാ കളക്ടര്‍ നടത്തും. ഗ്രാമ പഞ്ചായത്തില്‍…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിനം സ്ഥാനാര്‍ഥികളും ഏജന്റുമാരും അറിയേണ്ട കാര്യങ്ങള്‍

  തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ബുധനാഴ്ച (ഡിസംബര്‍ 16) സ്ഥാനാര്‍ഥികളും എജന്റുമാരും അറിയേണ്ട കാര്യങ്ങള്‍ 1) ഇവിഎം മെഷീന്‍ സ്‌ട്രോംഗ് റൂമില്‍ നിന്നെടുക്കുമ്പോള്‍ സീലിംഗ് പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക 2) ഇവിഎം മെഷീനിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന സീരിയല്‍ നമ്പര്‍, അഡ്രസ് ടാഗ്, പോളിംഗ് ബൂത്തിന്റെ പേര്്, വാര്‍ഡ്, പഞ്ചായത്ത്് എന്നിവ സ്ഥാനാര്‍ഥി / ഏജന്റുമാരുടെ കൈവശമുള്ള 24 എ ഫാറത്തിലുള്ള സീരിയല്‍ നമ്പര്‍, പോളിംഗ് ബൂത്തിന്റെ പേര്്, വാര്‍ഡ്, പഞ്ചായത്ത്്, വോട്ടുകളുടെ എണ്ണം എന്നിവയുമായി സാമ്യമുണ്ടോയെന്ന് ഉറപ്പാക്കുക. 3) ഇവിഎം മെഷീന്‍ ഓണ്‍ ചെയ്യുമ്പോള്‍ ഡിസ്‌പ്ലേ ശ്രദ്ധിക്കുക. 4) പോസ്റ്റല്‍ ബാലറ്റ് / സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവയില്‍ കൃത്യമായ രീതിയിലാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പ് വരുത്തുക. 5) പോസ്റ്റല്‍ ബാലറ്റ് / സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവയില്‍ സീരിയല്‍ നമ്പര്‍, സ്വീകര്‍ത്താവിന്റെ പദവി,…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഫലം തത്സമയം അറിയാന്‍ വിപുലമായ ക്രമീകരണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്സൈറ്റില്‍ തത്സമയം ലഭിക്കും. www.trend.kerala.gov.in എന്ന വെബ്സൈറ്റിലാണ് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ഉണ്ടാകുക. കോന്നി വാര്‍ത്താ ഡോട്ട് കോമിലും തല്‍സമയ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വിവിധ സോഷ്യല്‍ മീഡിയായിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യും . https://www.konnivartha.com/ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ പ്രത്യേകം ക്ലിക്ക് ചെയ്താല്‍ അതത് ഇടങ്ങളിലെ വിവരങ്ങള്‍ കിട്ടും. ഉദാഹണത്തിന് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ അവിടത്തെ ലീഡ് നില അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാകുന്നവിധം സൈറ്റില്‍ കാണാം.…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ തയാറെടുപ്പുകള്‍ പൂര്‍ണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളിയാഴ്ച ആരംഭിച്ച കാന്‍ഡിഡേറ്റ് സെറ്റിംഗ് ശനിയാഴ്ച (ഡിസംബര്‍ 5 ) പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തില്‍ 106 ഡിവിഷനുകളും ഗ്രാമ പഞ്ചായത്തില്‍ 788 വാര്‍ഡുകളും നഗരസഭകളില്‍ 132 മുന്‍സിപ്പല്‍ വാര്‍ഡുകളിലുമായി ആകെ 1459 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ആകെ വോട്ടര്‍മാര്‍ 10,78,599 ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 4,36,410 പുരുഷ വോട്ടര്‍മാരും 4,98,374 വനിതാ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും നാലു നഗരസഭകളിലായി 66,328 പുരുഷ വോട്ടര്‍മാരും 77,484 വനിതാ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെയാണ് ആകെ 10,78,599 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 1270 പുരുഷ സ്ഥാനാര്‍ഥികളും 1533 വനിതാ സ്ഥാനാര്‍ഥികളും ഗ്രാമപഞ്ചായത്തില്‍…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പോലീസിന്റെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അഡീഷണല്‍ എസ്.പി: എ.യു സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ 1984 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 187 എസ്.ഐ, എഎസ്ഐ മാര്‍, 41 ഇന്‍സ്പെക്ടര്‍മാര്‍, 425 സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയും എട്ട് ഡിവൈഎസ്പി മാരെയുമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്നത്. എക്സൈസില്‍ നിന്നും 70 പേരെയും എടുത്തിട്ടുണ്ട്. 95 ഹോംഗാര്‍ഡുകളും ഉണ്ടാകും. നിലവില്‍ ജില്ലയില്‍ മൂന്ന് സബ് ഡിവിഷനുകളാണുള്ളത്. ഇതുകൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാന്നി, പന്തളം, കോന്നി എന്നിവിടങ്ങളില്‍ അധികമായി മൂന്നു സബ് ഡിവിഷനുകള്‍ കൂടി ഡിവൈഎസ്പിമാരുടെ നേതൃതത്തില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്ക് പുറത്തുനിന്നായി ഒരു ഡിവൈഎസ്പി, 16 ഇന്‍സ്പെക്ടര്‍, 183 എസ്.ഐ, എ.എസ്.ഐ, 1288 സിപിഒ, എസ് സിപിഒ എന്നിവരും ജില്ലയിലെ…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി

  തദ്ദേശ പൊതുതെരഞ്ഞടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതിനെയാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്. തിരുവല്ല നഗരസഭയില്‍ 40 മെഷീനുകളും അടൂര്‍ നഗരസഭയില്‍ 28 മെഷീനുകളും പത്തനംതിട്ട നഗരസഭയില്‍ 32 മെഷീനുകളുമാണ് ഇത്തരത്തില്‍ സെറ്റ് ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളായ റാന്നിയില്‍ 209, കോന്നിയില്‍ 181, പുളിക്കീഴ് 111, പന്തളം 111, പറക്കോട് 256, ഇലന്തൂര്‍ 142, മല്ലപ്പള്ളിയില്‍ 163 ഇവിഎം മെഷീനുകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. പൂര്‍ത്തീയാകാത്ത നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് (ശനിയാഴ്ച,ഡിസംബര്‍ 5) പൂര്‍ത്തിയാക്കും. അതത് വരണാധികാരികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുക. റിസര്‍വ് മെഷീനുകളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള മെഷീനുകളും പരിശോധിച്ചു. പരിശോധയ്ക്ക് ശേഷം മെഷീനുകള്‍ സ്‌റ്റോര്‍ റൂമില്‍…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ അഞ്ച് ബൂത്തുകള്‍ പ്രശ്‌ന ബാധിതം : വെബ് കാസ്റ്റിംഗ് നടത്തും

  തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. അടൂര്‍ നഗരസഭയിലെ പഴകുളം വാര്‍ഡിലെ പഴകുളം ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്, പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡിലെ കടയ്ക്കാട് ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്, പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി വാര്‍ഡിലെ ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ ബൂത്ത്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ സീതത്തോട് വാര്‍ഡിലെ സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ് ബൂത്ത്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡിലെ വള്ളോക്കുന്ന് ഗവ. എല്‍വി എല്‍പി സ്‌കൂളിലെ ബൂത്ത് എന്നിവിടങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുന്നത്. സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും കുറവ് പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ട ജില്ലയിലാണ്.

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ പങ്കെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കുകയും അവരോട് സംവദിക്കുകയും ചെയ്തു. കൂടാതെ മല്ലപ്പള്ളി ബ്ലോക്കിലെ കൗണ്ടിംഗ് സ്റ്റേഷന്‍, സ്‌ട്രോംഗ് റൂം എന്നിവയും കളക്ടര്‍ സന്ദര്‍ശിച്ചു. കോയിപ്രം ബ്ലോക്കിലെ ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ഥലവും, കൗണ്ടിംഗ് മെഷീന്‍ സ്ഥലവുമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈ സ്‌കൂള്‍ എന്നിവിടങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. മല്ലപ്പള്ളി റിട്ടേണിംഗ് ഓഫീസര്‍ എം.പി.ഹിരണ്‍, കോയിപ്രം…

Read More