തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം. ഈ കാലയളവിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിർവഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ച ചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുൻകാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. വനമേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ,…
Read More