തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടി ഇടതുപക്ഷം വൻ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിന് സഹായകമായ രാഷ്ട്രീയ സാഹചര്യമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും, കേരളത്തിലെ യുഡിഎഫ് നയങ്ങളെയും തുറന്നുകാണിച്ചുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ എൽഡിഎഫ് ഭരണസമിതികളുടെ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും. കേന്ദ്രത്തിലെ ബിജെപി ഭരണവും, മുൻപുണ്ടായിരുന്ന യുഡിഎഫ് ഭരണവും വിലയിരുത്തിയുള്ള പോരാട്ടമാകും ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സമയത്തെ ദേശീയ സംഭവ വികാസങ്ങൾ പ്രധാനപ്പെട്ടതാണ്. കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയല്ല, ആർഎസ്എസ് ഭരണഘടനക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മനുസ്മൃതി നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമം. കോർപ്പറേറ്റ് വൽക്കരണമാണ് ബിജെപി നയം. അടുത്തിടെ കർഷക, തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോർപ്പറേറ്റുകളെ…
Read More