തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും- അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സമയ ബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ തീരുമാനം. konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു. തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡ് 6.76 കോടി രൂപ ചിലവിലാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. തണ്ണിത്തോട് മൂഴിയിൽ നിന്നും നാല് കിലോമീറ്റർ തേക്ക് തോടു വരെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിലും തുടർന്നുള്ള രണ്ടര കിലോമീറ്റർ 2.5 കോടി രൂപ ചിലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമ്മാണ പ്രവർത്തി നടത്തുന്നത്. പൊതുമരാമത്ത് അധീനതയിലുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് ഒരാഴ്ച…
Read More