konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പാറ മാഫിയ പിടിമുറുക്കുന്നു.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളവരാണ് പാറ പൊട്ടിക്കുന്നതിൽ ഏറെയും.സ്വകാര്യ ഭൂമിയിൽ ഇരിക്കുന്ന പാറകൾ ജാക്കാമറ ഉപയോഗിച്ച് പൊട്ടിച്ച് മാറ്റി പല സ്ഥലങ്ങളിലായി ശേഖരിച്ചതിന് ശേഷം ആവശ്യാനുസരണം മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ വി കെ പാറയിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജംഗ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിലും ഇടക്കണ്ണത്തും കൂട്ടിയിട്ടിരിക്കുന്നതും കാണാം.തണ്ണിത്തോട് ഹൈസ്കൂൾ ജംഗ്ഷന് സമീപത്ത് നിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ സ്ഥലം കോന്നി തഹൽസീദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.ഈ തരത്തിൽ വലിയ ലാഭമാണ്…
Read More