ഡോ. എം. എസ്. സുനിലിന്റെ 237 -ാമത് സ്നേഹഭവനം ശ്രീലേഖ മനോജിനും കുടുംബത്തിനും

    konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 237 -ാമത് സ്നേഹ ഭവനം പാം ഇന്റർനാഷണൽ മുൻ പ്രസിഡന്റ് രാജേഷ് പിള്ളയുടെ സഹായത്താൽ ഉള്ളന്നൂർ പൈ വഴി കൊല്ലംപറമ്പിൽ ശ്രീലേഖ മനോജിനും കുടുംബത്തിനുമായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്ന ശ്രീലേഖ ഭർത്താവ് മനോജും രണ്ടു കുട്ടികളുമായി ഇടിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ഒരു വീട്ടിലായിരുന്നു താമസം. ഓട്ടോറിക്ഷ തൊഴിലാളിയായ മനോജ് ഭാര്യയുടെ ചികിത്സയ്ക്കും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വിദ്യാർഥിനിയായ മകളുടെയും പ്ലസ് ടു വിദ്യാർഥിയായ മകന്റെ യും പഠന ചിലവുകൾക്കും വീട്ടു ചിലവുകൾക്കുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ സ്വന്തമായി ഒരു വീട് എന്നത് വെറും സ്വപ്നം മാത്രം ആയിരുന്നു. ഇവരുടെ കഥ മനസ്സിലാക്കിയ രാജേഷ് സ്വന്തമായി…

Read More