ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം. ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നടത്തപ്പെടുന്ന ഡി ജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികളില്‍ അനധികൃത ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപിന്റെ അധ്യക്ഷതയില്‍ എക്സൈസ്, പോലീസ്, ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡാന്‍സ് ഫ്ളോര്‍, പ്രവേശന കവാടം, നിര്‍ഗമന മാര്‍ഗം തുടങ്ങിയ ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണം. ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുളള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. മദ്യം വിളമ്പുന്നതിന് ലൈസസന്‍സുള്ള സ്ഥാപനങ്ങളില്‍ നിയമപരമായി അനുവദനീയമായ പ്രായപരിധിക്ക് മുകളിലുളളവര്‍ക്ക് മാത്രം…
Read More