പത്തനംതിട്ട കുളനടയില്‍ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി മിഥുൻ (30) മരിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും രണ്ട് മണിക്കൂറുകളോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബസ് ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന 45 യാത്രക്കാരെയും സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Read More