താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹൻ. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.’മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്.ഞാനിവിടെ ജീവനോടെയുണ്ട്,മധു മോഹൻ പറഞ്ഞു .
Read More