ജെ എം എ സംസ്ഥാന സമ്മേളനം വനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

  konnivartha.com/തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷന്റെ(JMA )  സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ  ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ  അധ്യക്ഷനായി. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രൻ  പറഞ്ഞു പറഞ്ഞു. വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവർത്തകർ അല്ലാതെ കോർപ്പറേറ്റ് സിൻഡിക്കേറ്റുകൾക്ക്  വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി മാറരുത്  മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രസക്തി ഏറി വരികയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ കടന്നു വരവോടെ  ഇന്ന് സംഭവിക്കുന്ന വാർത്തകൾ നാളെ രാവിലെ അറിയുന്ന സാഹചര്യത്തിന് മാറ്റമുണ്ടായി.  നിർഭയത്തോടെ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ  ഓൺലൈൻ  മാധ്യമങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം…

Read More