konnivartha.com: കോന്നി എം.എൽ.എ അഡ്വ. കെ.യു ജനിഷ് കുമാറിന്റെ അധ്യക്ഷതയിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ബാംബൂ കോർപറേഷൻ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ 5 മാസമായി ബാംബൂകോർപറേഷൻ ഈറ്റ ശേഖരിച്ചിരുന്നില്ല ബാംബൂകോർപറേഷന്റെ GST പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഈറ്റ ശേഖരണം മുടങ്ങിയത്, പിന്നീട് ക്ലോഷർ പിരീഡ് കാരണം വനം വകുപ്പ് ഈറ്റ ശേഖരണത്തിന് അനുമതി നൽകിയിരുന്നില്ല ഈറ്റ ശേഖരണം നിലച്ചതോടെ റാന്നി, കോന്നി വനം ഡിവിഷനുകളിലായി നിരവധി ഈറ്റ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കോന്നി എം.എൽ.എ വനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാംബൂ ബാംബൂകോർപറേഷന് ക്ലോഷർ പിരീഡിൽ ഈറ്റ ശേഖരിക്കുന്നതിന് പ്രിത്യേക അനുമതി നൽകി ഉത്തരവ് ഉണ്ടാകുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് സതേൺ സെർക്കിളിലെ കോന്നി, റാന്നി ഡിവിഷനുകളിൽ നിന്നും ആയിരം മെട്രിക് ടൺ ഈറ്റ…
Read More