ലോക ജലദിനത്തോട് അനുബന്ധിച്ച് തയാറാക്കിയ ജീവനം 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ കോളജ് വിഭാര്‍ഥികള്‍ക്കായി ബ്ലോക് തലത്തിലും, ജില്ല തലത്തിലും നടത്തുന്ന പോസ്റ്റര്‍ രചനയുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയാറാക്കിയിട്ടുള്ളത്. പരിപാടിയില്‍ തദ്ദേശ സ്വയം ഭരണവകുപ്പ് ജില്ലാ ഡെപൂട്ടി ഡയറക്ടര്‍ പി. രാജേഷ്കുമാര്‍, ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഇ. വിനോദ് കുമാര്‍, ആര്.ജി.എസ്.എ. ജില്ലാ ബ്ലോക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Read More