ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായും മറ്റു കുടിവെള്ള പദ്ധതികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്നജില്ലാആസൂത്രണസമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി ഈ മാസം പത്തിന് സര്‍ക്കാരിന് നല്‍കും. ഒരു പദ്ധതിയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ ഒന്നിച്ചു ചേര്‍ത്ത് അവലോകന യോഗം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതി 42.6 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ 2,80,218 ഉപഭോക്താക്കളാണുള്ളത്. അവയില്‍ 1,19,449 ഉപഭോക്താക്കള്‍ക്ക് ഇതുവരെ കണക്ഷന്‍ കൊടുത്തിട്ടുണ്ട്. 1,60,769 പേര്‍ക്ക് ഇനി കണക്ഷന്‍…
Read More