ജിതേഷ്ജിയ്ക്ക് ‘സാന്ത്വനപ്രഭ’ പുരസ്‌കാരം സമ്മാനിച്ചു

  konnivartha.com: മാവേലിക്കര സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ’ പുരസ്‌കാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ : പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ്  പുരസ്‌കാരം.സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്   പ്രസിഡന്റ് അഡ്വ : കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളശ്രീ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിശിഷ്ടാതിഥിയായിരുന്നു. മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ. വി. ശ്രീകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, സിനിമാ -സീരിയൽ താരം അമൽരാജ് ദേവ്, മുരളീധരൻ തഴക്കര, പ്രഫ. വി.ഐ. ജോൺസൻ,…

Read More