konnivartha.com : സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിലോ കണക്കിനു ഗഞ്ചാവ് കടത്തിയതിനു കേരളത്തിലെ വിവിധ എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ മയക്ക് മരുന്നുകേസുകളിൽപ്പെട്ട തിരുവല്ലാ താലൂക്കിൽ കവിയൂർ വില്ലേജിൽ വടശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ ( 44 വയസ്) എന്നയാളെ മാരുതി കാറിൽ കടത്തികൊണ്ടുവന്ന 50 ഗ്രാം ഗഞ്ചാവുമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു. മയക്ക്മരുന്നു കേസുകൾ കണ്ടെത്തുന്നതിനായി നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായിട്ടാണ് അറസ്റ്റ്. തമിഴ് നാട്ടിൽ പോയി കിലോകണക്കിനു ഗഞ്ചാവു കടത്തിക്കൊണ്ടുവന്ന് 25 ഗ്രാം വീതമുള്ള പൊതികളാക്കി വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതി.…
Read More