konnivartha.com: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി) നം.1/2024/പൊ.ഭ.വ, തീയതി 22.01.2024) പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ (അടുത്ത ബന്ധുക്കൾ എന്നാൽ ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്/മക്കൾ/മാതാപിതാക്കൾ), ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന്, ജീവനക്കാരിയുടെ പ്രസവാവശ്യത്തിന്, സമാനമായ മറ്റ് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ എന്നീ സാഹചര്യങ്ങളിലൊഴികെ…
Read More