ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

  ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില്‍ ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പി യുമായ ആര്‍.പ്രതാപന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ:എ.ബിനു സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ബീറ്റ് ഓഫീസര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ജനങ്ങളുമായി ഏറ്റവുമധികം ഇടപഴകുന്ന പോലീസ് വിഭാഗമായ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുംവിധം ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മനസിലാക്കി സഹായങ്ങളുമായി എത്തിയതിലൂടെ ജനമൈത്രി പോലീസ് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യമായി മാറിയ അനുഭവം ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവേശം…

Read More