ജനനായകന് മുല്ലപ്പൂക്കൾ കൊണ്ട് വരയാദരമൊരുക്കി ജിതേഷ്ജി

  Abstract Art Installation എന്ന വിഭാഗത്തിൽ പെടുന്ന ചിത്രകല രീതി ആണ്. അതിന്‍റെ  ലാവണ്യദർശനവും അങ്ങനെ തന്നെ konnivartha.com: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ജിതേഷ്ജി പ്രഭാഷണത്തിനൊപ്പം കൈക്കുമ്പിൾ നിറയെ മുല്ലപ്പൂക്കൾ തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപം ! ഉമ്മൻ ചാണ്ടിയുടെ പ്രിയസുഹൃത്തും സ്ഥലം എം പിയുമായ ആന്റോ ആന്റണിയും പൂക്കളൊരുക്കാൻ സഹായഹസ്തവുമായി അതിവേഗ ചിത്രകാരന്റെ ഒപ്പം കൂടി. വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു. പന്തളം ബ്ലോക്ക്‌ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി നടന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണി…

Read More