konnivartha.com: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. നേരിട്ട തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്.ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി തോമസ് ഐസക്ഫെയ്സ്ബുക്കില്‍ കുറിച്ചു.ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടു. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എല്‍.ഡി.എഫ്. വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നതെന്നും ഫേസ് ബുക്കിലെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു .സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുര്‍ബലമാണ്. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. എന്നാൽ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും…
Read More