ചെങ്ങറ :സമര സമിതിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

  konnivartha.com : /ചെങ്ങറ :വര്‍ഷങ്ങളായി ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ച് അനുഭവിക്കുന്ന പാട്ട കാലാവധി കഴിഞ്ഞ ചെങ്ങറ തോട്ടത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നസമര സമിതിയുമായിഉള്ള വിവിധ പ്രശ്നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനായി പ്രദേശവാസികളുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചര്‍ച്ച നടത്തി.   ചര്‍ച്ചയില്‍ സാധുജന വിമോചന സംയുക്ത വേദി, അംബേദ്കര്‍ ഗ്രാമവികസന സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നിലവിലെ സ്ഥിതി വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട പരാതികളിന്മേല്‍ പരിഹാര നടപടികള്‍ സ്വീകരിക്കുവാനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലും ആയതിന്‍മേല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാലും അതിന് അനുസൃതമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍…

Read More