KONNI VARTHA.COM : എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും. പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, 11 ന് സമൂഹപ്രാർഥന, 11 : 30 ന്, ഗുരുപൂജ, വൈകിട്ട് 6 ന് ദീപാരാധന. ചടങ്ങുകൾക്ക് രതീഷ് ശാന്തി എരമല്ലൂർ മുഖ്യ കാർമികത്വം വഹിക്കും. 6 : 45 ന് പ്രതിഷ്ഠ് വാർഷീക സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉത്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ അധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ പ്രതിഷ്ഠദിന സന്ദേശം നൽകും , യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും എസ്. എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി…
Read More