ചെങ്കളം ക്വാറി അപകടം. സുരക്ഷ വീഴ്ച്ച പരിശോധിക്കാൻ നിർദേശം നൽകി എംഎല്‍എ

  ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും: ജില്ലാ കലക്ടര്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി അപകടത്തിൽ സുരക്ഷ വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ലേബർ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞതിനാൽ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള…

Read More