konnivartha.com: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രിൽ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 2-ന് (നാളെ) സംസ്ഥാന വ്യാപകമായി ഒരു ഓൺലൈൻ തയ്യാറെടുപ്പ് യോഗം നടത്തപ്പെടും. ഈ യോഗത്തിൽ 13 ജില്ലകളിലെ (എറണാകുളം ഒഴികെ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സേനകൾ, റെയിൽവേ, ടെലികോം സേവന ദാതാക്കൾ, പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും വിഴിഞ്ഞം തുറമുഖം, VSSC (ISRO), IOCL, IMD, INCOIS, CWC, NRSC തുടങ്ങിയ ഏജൻസികളുടെ പ്രതിനിധികളും ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ അംഗങ്ങളും പങ്കെടുക്കും.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗമായ ലെഫ്റ്റനന്റ് ജനറൽ സയ്യദ് അട്ട ഹസൈൻ (Retd)…
Read More