ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

  konnivartha.com: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 6 സി എം അഞ്ചു ബി ജെ പി രണ്ടു എന്നിങ്ങനെ ആയിരുന്നു കക്ഷി നില . അടൂര്‍ പ്രകാശ്‌ എം പിയുടെ സാന്നിധ്യത്തില്‍ കോൺഗ്രസ്സിൽ പ്രസിഡന്റ് പദവി പങ്കു വെക്കാന്‍ ധാരണയായി .ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും എന്നായിരുന്നു ധാരണ . എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു…

Read More