ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം

  പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. പഠനനിലവാരം ഉയര്‍ന്നു. ഹൈടെക് ക്ലാസ് മുറിയും മികച്ച ലാബും ലൈബ്രറികളും വന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പഠനനിലവാരം ഉറപ്പാക്കാന്‍ ‘സബ്ജക്ട് മിനിമം’ നടപ്പിലാക്കി. ഇതിന്റെ ഫലമായി ദേശീയതല പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതായും് മന്ത്രി പറഞ്ഞു. ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നാടിന്റെ മുഖം മാറ്റി മലയോര ഹൈവേ, അച്ചന്‍കോവില്‍- പ്ലാപ്പള്ളി…

Read More