103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

  അമൃത് ഭാരത് സ്റ്റേഷൻ സ്കീം പ്രകാരം ഉദ്ഘാടനത്തിന് ഒരുങ്ങി നവീകരിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾ konnivartha.com: ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള ചരിത്രപരമായ നീക്കം അടയാളപ്പെടുത്തിക്കൊണ്ട് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലുടനീളമുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ സ്കീം (ABSS) പ്രകാരം പുനർവികസിപ്പിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിന് സജ്ജമായി. രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകളുടെ ഉ​ദ്ഘാടനത്തിന്റെ ഭാ​ഗമായി വീഡിയോ കോൺഫറൻസിലൂടെ 2025 മെയ് 22 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവീകരിച്ച സ്റ്റേഷനുകളുടെ ഉ​ദ്ഘാടനം നിർവഹിക്കും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി സ്റ്റേഷനുകളുടെ നവീകരണത്തിനായി മൊത്തം 42.08 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ വടകര റെയിൽവേ സ്റ്റേഷനു…

Read More