ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Meeting ID: 814 7525 9178) ഡിസംബര്‍ മാസ സാഹിത്യ വേദിയില്‍ “വിശ്വസാഹിത്യത്തിന്റെ ഉദയവും പരിണാമവും” എന്ന വിഷയത്തെ അധികരിച്ചു കാനഡയില്‍ നിന്നുള്ള ജോ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ആധികാരികമായ നിരവധി ചരിത്ര വസ്തുതകള്‍ പ്രദര്‍ശിപ്പിച്ചു അദ്ദേഹം നടത്തിയ പ്രസംഗം പങ്കെടുത്തവര്‍ക്ക് പുതിയ വിജ്ഞാനം പ്രദാനം ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ സാഹിത്യവേദിയില്‍ “കാളിദാസ കൃതികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കരുണാകരന് സംസാരിക്കുന്നതാണ്. കാളിദാസനെപ്പറ്റിയുള്ള ഐതിഹ്യങ്ങളും കാളിദാസകൃതികളുടെ മലയാള സാഹിത്യത്തിലെ സ്വാധീനവും കാളിദാസ കാവ്യങ്ങളുടെ അവലോകനവുമായിരിക്കും ഉള്ളടക്കം. കഴിഞ്ഞ നാല്പതു വര്‍ഷമായി ഡോ. കരുണാകരന് മിഷിഗണിലെ സാഗിനാ സിറ്റിയില്‍…
Read More