ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത 2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത എന്ന് ഡോ. ജിതേന്ദ്ര സിങ് കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടർന്നാൽ 2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യതയെന്ന് ആണവോർജ്ജ ബഹിരാകാശ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ചന്ദ്രയാൻ 3 യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. സംവിധാന രീതികളെ സംബന്ധിച്ച അന്തിമ തീരുമാനരൂപീകരണം, സബ്സിസ്റ്റമുകൾ തയ്യാറാക്കൽ, ഏകീകരണം, സ്പേസ്ക്രാഫ്റ്റ് തല വിശദ പരിശോധന, ഭൂമിയിൻമേലുള്ള സംവിധാനത്തിന്റെ പ്രകടനം വിലയിരുത്തൽ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശോധനകൾ തുടങ്ങിയ നിരവധി നടപടികളാണ് ചന്ദ്രയാൻ 3-ന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവ കോവിഡ് മഹാമാരിയെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടതും വീടുകളിൽ ഇരുന്ന് ചെയ്യാൻ…
Read More