konnivartha.com: ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘം അഞ്ച് വര്‍ഷമായി നല്‍കിവരുന്ന പദ്ധതിയുടെസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയായ ചിറക് സ്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും ,മെറിറ്റ് ഫെസ്റ്റും വഞ്ചിപ്പാട്ട് പഠനകളരിയും സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൂന്നാം വാർഡ് മെമ്പർ ജോയ്സി എബ്രഹാം പുരസ്കാര വിതരണം നടത്തി.ഒന്നാം വാർഡ് മെമ്പർ സോമൻ പിള്ള ,വഞ്ചിപ്പാട്ടിൽ വജ്രജൂബലി ഫെലോഷിപ്പ് ജേതാവ് മാലക്കര വിനീത് ,ട്രസ്റ്റ് പ്രസിഡന്റ് റോബിന് കാരവള്ളില്‍ ,പ്രവാസി കോഡിനേറ്റര്‍ രാജേഷ് പേരങ്ങാട്ട് , കെ.എസ്.ബിനു,സിജോ ജോസഫ് ആഷ,വിഷ്ണു മെഡികെയര്‍ ,ജിബി ,ദീപ എന്നിവർ പ്രസംഗിച്ചു
Read Moreടാഗ്: ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം നാളെ നടക്കും
ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം ആഘോഷിച്ചു
konnivartha.com : കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽ വച്ചു ആഘോഷിച്ചു. പ്രസിഡന്റ് റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു കെ എസ്,. രഞ്ജു ചെങ്ങറ, ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചാരിറ്റബിള്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചെങ്ങറ പ്രവാസി അസോസിയേഷനും സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിന് ബിജു കുമ്പഴയ്ക്ക് അതുരസേവനരംഗത്തേ മഹനീയ പ്രവര്‍ത്തനത്തിന് രാജേഷ് പേരങ്ങാട്ടിന് എന്നിവര്‍ക്ക് ആദരവ് നല്കി. കനൽ ബാന്റിലെ കലാകാരൻ ആദർശ് ചിറ്റാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് കലാ സംഘടനയായി തുടക്കമിട്ട ഗോൾഡൻബോയ്സ് പിന്നീട് സൗഹൃദകൂട്ടായ്മ്മ യായി മാറുകയായിരുന്നു.…
Read Moreഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം നാളെ നടക്കും
KONNI VARTHA.COM : കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി നിൽക്കുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ കാരുണ്യ ഗ്രാമത്തിലെ അമ്മമാർക്കൊപ്പം മെയ് 1 ഞായറാഴ്ച നടത്തപ്പെടുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ ഒട്ടേറേ മാതൃകാ പ്രവര്‍ത്തനങ്ങൾ നടത്തുന്ന ചെങ്ങറ പ്രവാസി അസോസിയേഷനും, രക്തദാന രംഗത്തേ മികവുറ്റ സംഘാടകന്‍ ബിജു കുമ്പഴക്കും ആദരവും നല്കുന്നു. പ്രശസ്ത നാടൻ പാട്ട് സംഘമായ കനൽ ബാൻഡിലെ പാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു
Read More