കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വകയാറിലോ, കോന്നി , അരുവാപ്പുലം അല്ലെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് പ്രദേശത്തോ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിന് കോന്നി സർഗ്ഗവേദി അടിയന്തിരയോഗം തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്സ് . കൃഷ്ണകുമാർ, അഞ്ജിത. എസ്സ് , ബിനുകുമാർ, അജി എന്നിവർ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് 2017മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യമന്ത്രി സാംസ്കാരിക വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി സ്ഥലം എം എല്‍ എ എന്നിവര്‍ക്ക് നിരന്തര നിവേദനം നല്കി . ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സാംസ്കാരിക വകുപ്പ് സ്വീകരിച്ചിരുന്നു .45 കോടി രൂപ ചിലവില്‍ അന്തരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമുള്‍പ്പെടെ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു…
Read More