ക്ഷീരവികസന മേഖലയില്‍ നവീന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുവാന്‍ വിവിധ പദ്ധതികള്‍ ക്ഷീരവികസനവകുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, തിരുവനന്തപുരം മേഖലാ യൂണിയന് ഡയറക്ടര്‍ മുണ്ടപ്പള്ളി തോമസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു , അംഗങ്ങളായ കെ.ജി. ജഗദീശന്, സിന്ധുജയിംസ്, രഞ്ജിനി കൃഷ്ണകുമാര്‍, വിവിധ പാര്‍ട്ടി നേതാക്കന്മാരായ എം. മധു, അനു സി. തെങ്ങമം, തോട്ടുവാ മുരളി, ബിനു വെള്ളച്ചിറ, ക്ഷീരസംഘം ഭാരവാഹികളായ വിനോദ് തുണ്ടത്തില്‍, ബി.രാജേഷ്,…
Read More