konnivartha.com: നൂറു ദിന ക്ഷയരോഗ നിര്‍ണ്ണയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ AHWC കളിലും ‘നിർണയ’ലബോറട്ടറി നെറ്റ്വർക്കുമായി സംയോജിച്ച് കഫം ശേഖരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കോന്നി അരുവാപ്പുലം കല്ലേലി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയില്‍ വെച്ച് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് നിർവഹിച്ചു. കല്ലേലി സർക്കാർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുദീന സ്വാഗതം പറഞ്ഞു . ഡോ. അനിത കുമാരി (ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം) മുഖ്യാതിഥി ആയി പങ്കെടുത്തു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ അധ്യക്ഷത വഹിച്ചു .ഡോ. പി എസ് ശ്രീകുമാർ (ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ് )കല്ലേലി സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ ഇ ഹോസ്പിറ്റൽ ഉദ്ഘാടനം നിർവഹിച്ചു.…
Read More