കോവിഡ് വ്യാപനം: പോലീസ്പ രിശോധനകളും നടപടികളും കര്‍ശനമാക്കി 

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടര്‍നടപടികളും കര്‍ശനമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക് കൃത്യമായി ധരിക്കുന്നതായും, സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് ഉറപ്പാക്കി വരുന്നു. ജില്ലയിലെ മുഴുവന്‍ പോലീസിനെയും ഇതുസംബന്ധിച്ച ഡ്യൂട്ടിക്ക് സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിക്ക് മാത്രമായി അഡീഷണല്‍ എസ്പി ആര്‍. രാജന്റെ നേതൃത്വത്തില്‍ ആറ് ഡിവൈഎസ്പിമാരും 24 ഇന്‍സ്പെക്ടര്‍മാരും, 750 പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ, പിങ്ക് പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനം, ഹൈവേ പട്രോള്‍ എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് സ്റ്റേഷന്‍ തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത്…

Read More