കോവിഡ് ഡാറ്റകൾ ചോർന്നിട്ടില്ല, അവകാശവാദങ്ങൾ തെറ്റ്

konnivartha.com : രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടലിൽ നിന്നുള്ള വിവരങ്ങളുടെ, കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളിൽ നിന്നു ശേഖരിച്ച എല്ലാ വിവരങ്ങളുടെയും, ചോർച്ച ആരോപിക്കുന്നവയാണ്. വാക്സിൻ എടുത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ‘ടെലിഗ്രാം (ഓൺലൈൻ മെസഞ്ചർ ആപ്ലിക്കേഷൻ) ബോട്ട്’ ഉപയോഗിച്ച് ശേഖരിക്കാൻ സാധിക്കുന്നതായി സമൂഹ മാധ്യമമായ ട്വിറ്ററിലെ ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. ഗുണഭോക്താവിന്റെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ  ഈ ബോട്ടിലൂടെ സാധിച്ചതായാണു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടൽ, ഡാറ്റാ സ്വകാര്യതയ്ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ പൂർണമായും സുരക്ഷിതമാണ്. കൂടാതെ, കോ-വിൻ പോർട്ടലിൽ, വെബ് ആപ്ലിക്കേഷൻ ഫയർവാൾ,…

Read More