കോന്നി വള്ളിക്കോട്-കോട്ടയത്ത് വീണ്ടും പാറഖനനം നടത്താന്‍ ട്രേഡ് യൂണിയനുകള്‍ ഒത്താശ :കോടികളുടെ അഴിമതി konnivartha.com: വള്ളിക്കോട്-കോട്ടയത്ത് പരിസ്ഥിതി ദുർബലമേഖലയിൽ വീണ്ടും അനധികൃത പാറഖനനം നടത്താൻ നീക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്ക്കാന് സര്‍ക്കാര്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി . അനുമതിയില്ലാതെയും നിയന്ത്രണ അളവിൽ കൂടുതൽ പാറഖനനവും മണ്ണെടുപ്പും നടത്തിയതിന് റവന്യൂ, ജിയോളജി വകുപ്പുകൾ കോടികൾ പിഴയിടുകയും ഹൈക്കോടതി ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും റദ്ദുചെയ്യുകയും ചെയ്ത സ്ഥലത്താണ് വീണ്ടും ഖനനത്തിന് ശ്രമിക്കുന്നത് എന്നാണ് ആരോപണം . വരുത്തന്മാരായ രാഷ്ട്രീയ നേതാക്കളെ ഇറക്കി പ്രാദേശിക ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും പാറ ഘനനം നടത്തിയാല്‍ വിവിധ പാരിസ്ഥിതിക സംഘടനകള്‍…
Read More