കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു

  konnivartha.com: കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികന്‍ മുറിഞ്ഞകൽ  സന്ധ്യ സദനത്തില്‍ ഭരതൻ (80) മരണപ്പെട്ടു.ഒപ്പമുണ്ടായിരുന്ന മകൾ സന്ധ്യയെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു . കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂ പത്തനാപുരം ഭാഗത്ത്‌ നിന്നും വന്ന കാറും കോന്നിയില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലാണ് വകയാര്‍ പള്ളിയ്ക്ക് സമീപത്തു വെച്ചു  കൂട്ടിയിടിച്ചത്. റോഡ്‌ പണികള്‍ പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ ആണ് വരുന്നത് . കുമ്പഴ പത്തനാപുരം റോഡില്‍ മിക്ക ദിവസവും വാഹനാപകടം ഉണ്ടാകുന്നു . വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടിയായപ്പോള്‍ റോഡില്‍ എപ്പോഴും തിരക്കാണ് .

Read More

കോന്നി വകയാറില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു : സ്കൂട്ടര്‍ യാത്രികന് പരിക്ക്

  konnivartha.com: കോന്നി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം വളവില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ എഴുകോണ്‍ നിവാസിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു . കോന്നിയിലെ ഒരു വീട്ടില്‍ മരണാനന്തര കാര്യങ്ങള്‍ക്ക് വന്നിട്ട് തിരിച്ചു പോകും വഴിയാണ് അപകടം ഉണ്ടായത് . പരിക്കേറ്റ ആളിനെ പഞ്ചായത്ത് മെമ്പര്‍ അനി സാബുവിന്‍റെ നേതൃത്വത്തില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു . പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി .

Read More