konnivartha.com: അവസരത്തിന്‍റെ കാലഘട്ടമാണ് അനുഭവങ്ങളുടെ കാലഘട്ടമാണ് സാഹസികതയുടെ കാലഘട്ടമാണ് യുവതലമുറയുടെ മുമ്പിലുള്ളത്. കോന്നി ഫെസ്റ്റിൽ എത്തിയ വിജയികളും അത് ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഇന്ത്യയുടെ മുൻ വിദേശകാര്യ നയതന്ത്രഞ്ജൻ റ്റി.പി ശ്രീനിവാസൻ ഐ എഫ് എസ് പറഞ്ഞു. യുവാക്കൾക്ക് ജോലിയും വിദ്യാഭ്യാസവും എന്നത് ബന്ധപ്പെടുത്തിയ ഒരു വിദ്യാഭ്യാസ രംഗമാണ് നമുക്ക് ആവശ്യമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം അന്നത്തെ എതിർപ്പുകൾക്കൊടുവിൽ ഇപ്പോൾ നടപ്പിലാക്കുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുവാർ കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു. കോന്നി എന്ന മലയോര ഗ്രാമത്തെ പട്ടണമായി മാറ്റണം എന്ന ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ധീർഘവീക്ഷണത്തോടെ നടത്തിയ കോന്നിയുടെ വികസന പ്രവർത്തനങ്ങളെന്ന് അദ്ധ്യക്ഷനായിരുന്ന അടൂർ…
Read More