konnivartha.com : കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ ശുദ്ധജലം ഇല്ല എന്നും ശുചി മുറികള്‍ ആവശ്യത്തിനു ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍. ഈ വിഷയം മുന്‍ നിര്‍ത്തി സമരം സംഘടിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തി . വാട്ടര്‍ ഫ്യൂരിറ്റി സംവിധാനം തകര്‍ന്നിട്ടു ഏറെ ദിവസം ആയെങ്കിലും നന്നാക്കിയില്ല . മുന്‍പ് നന്നാക്കിയ പണം കമ്പനിയ്ക്ക് കൊടുക്കാത്തത് ആണ് കാരണം എന്ന് പറയപ്പെടുന്നു . ശുചി മുറികളില്‍ പലതും അടച്ചിട്ടിരിക്കുന്നു . കാരണം എന്തെന്ന് അധികാരികള്‍ പറയുന്നില്ല എന്നാണു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ആക്ഷേപം . കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ പുറത്ത് പോകാതെ ഇരിക്കാന്‍ കര്‍ശന നിലപാട് ഉണ്ട് എന്നാണു അറിയുന്നത് . മാധ്യമങ്ങള്‍ പലരുമായി ബന്ധപ്പെട്ടു എങ്കിലും ആരും “പേടി “മൂലം ഒന്നും വിട്ടു പറയുന്നില്ല . മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി…
Read Moreടാഗ്: കോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന് വെയ്ക്കും
കോന്നി മെഡിക്കല്‍ കോളേജില്‍ ശ്രവണ സഹായി വിതരണ ക്യാമ്പ്
konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇ.എന്‍.റ്റി വിഭാഗവും കോഴിക്കോട് സി.ആര്.സിയും സംയുക്തമായി ചേര്‍ന്ന് അഡിപ് സ്കീമിന്റെ ഭാഗമായി കേള്‍വി വൈകല്യമുളളവര്‍ക്ക് ശ്രവണ സഹായി വിതരണ ക്യാമ്പ് നടത്തും. മാസവരുമാനം 30,000 രുപയില്‍ താഴെയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനുളളില്‍ മറ്റു കേന്ദ്ര സംസ്ഥാന പദ്ധതികളില്‍ നിന്ന് കേള്‍വി സഹായി കിട്ടിയിട്ടുളളവര്‍ ആകരുത്. (12 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ഇത് ഒരു വര്‍ഷം). രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 40% കുറയാത്ത കേള്‍വി വൈകല്യ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.റ്റി ഒപി യില്‍ ഫെബ്രുവരി ആറാം തീയതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായ 30 പേര്‍ക്കാണ് കേള്‍വി സഹായി ലഭിക്കാന്‍ അര്‍ഹതയുളളത്.
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും
ഈ മണ്ഡലകാലത്ത് ആരോഗ്യ വകുപ്പിന്റെ അധിക ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് ഹൃദ്രോഗത്തിനും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം,കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങള്‍,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com / തിരുവനന്തപുരം:കോന്നി മെഡിക്കല്‍ കോളേജില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . കൂടാതെ തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്‍ഡ് തുടങ്ങുന്നതാണ്. കാളകെട്ടിയില്‍ 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ നിയോഗിക്കും. എരുമേലിയില്‍ മൊബൈല്‍ ടീമിനെ സജ്ജമാക്കും. എരുമേലിയില്‍ കാര്‍ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ്…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കി
konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ വലിയൊരു നേട്ടമാണ് കൈവന്നത് . 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് ഇന്ന് അംഗീകാരം ലഭിച്ചത്. പത്തനംതിട്ട ജില്ലയുടെ ദീര്‍ഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്. കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചതോടെ ഈ മെഡിക്കല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കല്‍ കോളജുകളെ പോലെ കോന്നി മെഡിക്കല്‍ കോളജിനേയും മാറ്റും. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഈ അധ്യയന വര്‍ഷം തന്നെ എംബിബിഎസ് വിദ്യാര്‍ഥി പ്രവേശനം സാധ്യമാക്കുമെന്നുംആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇടുക്കി, കോന്നി എന്നീ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നേടാനായി. ഇതിലൂടെ 200 പുതിയ എംബിബിഎസ് സീറ്റുകളാണ് നേടാനായത്. കൊല്ലം മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍…
Read Moreകോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരമുറപ്പായി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തി
കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരമുറപ്പായി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ 250 കോടിയുടെ വികസനം konnivartha.com /തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. കോവിഡിന്റെ വ്യാപനത്തില്‍ പോലും മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചു. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ കോന്നി മെഡിക്കല്‍ കോളേജിന്റെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം നിരവധി പ്രവര്‍ത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടത്താനായത്. മെഡിക്കല്‍ കോളേജിന്റെ…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ കാട്ടു പോത്ത് വിഹരിക്കുന്നു
konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് പരിസരം വനവുമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ കാട്ടു പോത്ത് മറ്റു വന്യ മൃഗം വിഹരിക്കുന്നു . ഇപ്പോള്‍ ചെന്നാല്‍ കാണാം നിരവധി കാട്ടു പോത്തുകള്‍ . ഇവിടെ ആണ് കോന്നി മെഡിക്കല്‍ കോളേജ് . ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക .കാട്ടുപോത്ത് കുത്തി ചത്താല്‍ വനം വകുപ്പ് കുറച്ചു നഷ്ട പരിഹാരം തരും . കാട്ടാന അടിച്ചു കൊന്നാല്‍ പത്ത് ലക്ഷം വീട്ടില്‍ കിട്ടും . രാത്രി കാലങ്ങളില്‍ വന്യ ജീവികളെ ഏറെഅടുത്ത് കാണണം എങ്കില്‍ വിനോദ സഞ്ചരികളോ , വൈഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍മാരോ വേറെ എവിടെയും പോകരുത് .വരിക കോന്നി മെഡിക്കല്‍ കോളേജിലേക്ക് അവിടെ കാണുക നിരവധി ഈ വന്യ ജീവികളെ . മെഡിക്കല്‍ കോളേജ് നില്ക്കുന്ന സ്ഥലം നെടുമ്പാറ . അരുവാപ്പുലം…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്
കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്നമാണ് നടന്നു വരുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന് വെയ്ക്കും
konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക് ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ മെഡിക്കല്‍ കോളേജ് അധികാരികള്‍ തള്ളി കളഞ്ഞു എന്നുള്ള ” കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത ” സത്യമെന്ന് തെളിഞ്ഞതിനാല്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അടിയന്തിരമായി ഈ വാര്‍ത്തയില്‍ പ്രതികരിച്ചു . “ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടും എന്ന് എം എല്‍ എ കോന്നി വാര്‍ത്തയോട് പറഞ്ഞു” . കോന്നി മെഡിക്കല്‍ കോളേജിന്റെ ആവശ്യത്തിന് വേണ്ടി ജനീഷ് കുമാര്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് പണം മുടക്കി…
Read More