konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ് (98)അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…
Read More