konnivartha.com : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി . സമീപ സ്കൂളുകളിൽ നിന്നായി 118 വിദ്യാർത്ഥികൾ പങ്കെടുത്തു . പ്രശസ്ത ശിശുരോഗ ഡയറ്റിഷൻ ജ്യോതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി .ബിലിവേഴ്സ് ഹോസ്പിറ്റലിൽ സി.ഇ.ഒ ഡോ.ജിജു ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുരാജ്, ബിസിനസ് ഡവലപ്മെന്റ് ഓഫീസർ ഡോ.ഡോൺ ജോൺ, എമർജൻസി റെസിഡന്റ് ഡോ.ബിനിത, പീഡിയാട്രിക്ക് വിഭാഗം ഡോ. ഗ്രീഷ്മ ബേബി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .
Read Moreടാഗ്: കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം
കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം
ചികിത്സാ പിഴവ് മൂലം യുവതിയുടെ മരണം : കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാര്‍ച്ചു നടത്തി. ആശുപത്രി കവാടത്തിനു മുന്നിൽ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു . അൽപനേരം പോലീസുമായി ഉന്തും തള്ളും ഉണ്ടായി.യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ ഉദ്ഘാടനം ചെയ്തു . യുവമോർച്ച കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനിൽ വിശ്വമ്പരൻ അധ്യക്ഷതവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്,ബിജെപി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ് എന്നിവർ സംസാരിച്ചു. പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരിച്ചു : ആശുപത്രിയുടെ പിഴവ് എന്ന് ബന്ധുക്കള്‍ , ചികിത്സാ പിഴവ് ഇല്ലെന്ന് ബീലിവേഴ്സ്സ് ചര്‍ച്ച് മെഡിക്കല്‍…
Read More