കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും:ഫിഷറീസ് മന്ത്രി സജി ചെറിയാൻ ‘കോന്നി ഫിഷ്’ പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവർഗ്ഗ കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആനത്തോട് ഡാമിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉൾനാടൻ ജലാശയങ്ങളിൽ പരമാവധി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. എവിടെയൊക്കെ ജലം ലഭ്യമാണോ അവിടെയെല്ലാം മത്സ്യകൃഷി എന്നതാണ് സർക്കാരിൻ്റെ നയം. കോന്നി ഫിഷ് പദ്ധതിയിലൂടെ പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതിൻ്റെ ഇരട്ടിയിലധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. ആനത്തോട് ഡാമിനൊപ്പം മറ്റു ഡാമുകളിലും പദ്ധതി വ്യാപിപ്പിക്കും.കോന്നിയിലെ റിസർവോയറുകളിലെ മത്സ്യ കൂടിൻ്റെ എണ്ണം അഞ്ഞൂറായി ഉയർത്തും. ജലസംഭരണികളിലെ കൂട് മത്സ്യ കൃഷിയിലൂടെ 80 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള അത്യന്താധുനിക…
Read More