konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു. അദ്ധ്യാപകനും എഴുത്തുകാരനുമായ റെജി മലയാലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ശാസ്ത്ര പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും, അക്ഷരദീപം തെളിയിച്ച് വായനക്കാരെ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല, എൻ.എസ്. മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, എന്‍ വി ജയശ്രീ, ഗിരീഷ്ശ്രീനിലയം,ജി.രാജൻ, മെറീനസജി, പി.കെ.സോമൻപിള്ള, ബി.ശശിധരൻ നായർ, എസ്.അർച്ചിത എന്നിവർ സംസാരിച്ചു
Read Moreടാഗ്: കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും
ലഹരിക്കെതിരെ ഒരുമിക്കാം :കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ പരിപാടികൾക്ക് തുടക്കം
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയിൽ തുടക്കമായി. വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 5 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും വിവിധ കലാ മത്സരങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ TN.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ,എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി. ജയശീ, ജി.രാമകൃഷ്ണപിള്ള, A.ചെമ്പകവല്ലി , വി.ദീപ , തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, M.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് കെട്ടിടത്തിൽ ശാസ്ത്ര ലൈബ്രറി തുറന്നു
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് കെട്ടിടത്തിൽ കുട്ടികൾക്കു വേണ്ടി ശാസ്ത്ര ലൈബ്രറി ഉദ്ഘാടനം ചെയ്തു.IRTC ഡയറക്ടർ Dr. NK ശശിധരൻ പിള്ള ശാസ്ത്ര പുസ്തകം എസ്. അർച്ചിതയ്ക്കു നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ്, ആർ. പ്രദോഷ്കുമാർ, NS രാജേന്ദ്രകുമാർ, മുരളി മോഹൻ, ട.കൃഷ്ണകുമാർ, MS ശരത് കുമാർ, സി.ജെ. റെജി,വി.ലത , എ ഹേമലത, ഗ്ലാഡിസ് ജോൺ, ഡി.ഗിരീഷ്കുമാർ, M.ജനാർദ്ദനൻ NV ജയശ്രീ, ശശിധരൻ നായർ. A എന്നിവർ സംസാരിച്ചു.
Read Moreശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ് ചെയർമാനുംഎൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും ട.കൃഷ്ണകുമാർ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി എഴുത്തുപെട്ടി കൈമാറി
konnivartha.com: കുട്ടികളുടെ സർഗ്ഗസൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിന് കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് കോന്നി പബ്ലിക്ക് ലൈബ്രറി എഴുത്തുപെട്ടി കൈമാറി. എഴുത്തുപെട്ടി കൈമാറൽ ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മിസ്ട്രസ്എസ് എം ജമീലബീവി നിർവഹിച്ചു. തെരഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനക്കുറിപ്പുകൾക്കും മാസംതോറും സമ്മാനം നൽകുന്നതാണ്. അദ്ധ്യാപകൻ എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലത്തല ആമുഖ പ്രഭാഷണം നടത്തി. കെ.എസ്. അജി, എൻ.എസ്.മുരളിമോഹൻ , ശിവാനി.എസ്.നായർ ,നദിയ.എസ്, ഹാദിയ, ദേവനന്ദൻ, അൽഅജാദ്, ഷഹനാസ് എന്നിവർ സംസാരിച്ചു.വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവും നൽകി.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി: അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണത്തിന്‍റെ ഭാഗമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലത്തല, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. കൃഷ്ണകുമാർ,ലൈബ്രേറിയൻബി. ശശിധരൻ നായർ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി അറിയിപ്പ് : ജൂലൈ 18 വരെ വായനാമാസമായി ആചരിക്കും
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായനാമാസമായി ആചരിക്കുന്നതിന് തീരുമാനിച്ചു. ജൂൺ 19-ന് വൈകിട്ട് 6 മണിക്ക് കോന്നി ടൗണിൽ വെച്ചു പി.എൻ. പണിക്കർ അനുസ്മരണം കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വനിതസംഗമം, ബാലോത്സവം , യുവജനസദസ് , സ്ക്കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിക്കൽ,സാഹിത്യ ചർച്ചകൾ, അനുസ്മരണ പരിപാടികൾ,പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, എല്ലാവർക്കും അംഗത്വം നൽകൽ, ശാസ്ത്രലൈബ്രറിയുടെ ഉദ്ഘാടനം എന്നീ പ്രധാന പരിപാടികൾ നടത്തുന്നതിന് നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ, എൻ.എസ്. മുരളി മോഹൻ, കെ.രാജേന്ദ്രനാഥ്, ജി.രാജൻ,ശശിധരൻനായർ എന്നിവർ സംസാരിച്ചു
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നിയമ ബോധന ക്ലാസ്സ് നടത്തി
konnivartha.com : മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ. കല, പി.വി. കമലാസനൻ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അഡ്വ.എസ്. മോഹൻകുമാർ, എൻ.എസ്. മുരളീ മോഹൻ ,ആർ.സുരേഷ് കുമാര്‍ , സി.പി.ഹരിദാസ്, സജികുമാർ, ആർ. പ്രദോഷ് കുമാർ, സി.കെ.സുധർമ്മൻ, ഗ്ലാഡിസ് ,അജയൻ,ജി.ഉഷ എന്നിവർ സംസാരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ആഘോഷ പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിറാസ് ഉദ്ഘാടനം ചെയ്തു. സഞ്ജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സലിൽ വയലാത്തല റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. എസ്.ജയന്തി, എൻ.എസ്. മുരളിമോഹൻ, ശിവാനി, ബിന്ദുകിഷോർ, എസ്.ജയശ്രീ, ബിന്ദു.സി, സുജാത.എം.സി, ഓമന, എം.ഷെറീഫ് എന്നിവർ സംസാരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി
konnivartha.com : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രാവതരണവും, ദേശഭക്തിഗാനാലാപനവും നടത്തി. സാമൂഹ്യ പ്രവർത്തകൻ കെ.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.മുരളിമോഹൻ, നമിത ബി. മാത്യു, ജി.ഉഷ, സാബു, എസ്. അർച്ചിത എന്നിവർ സംസാരിച്ചു.
Read More