കോന്നിയുടെ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ട്: നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നിയുടെ വികസന മുന്നേറ്റത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വമായിട്ട് 6 വർഷം പൂർത്തിയാകുന്നു. നാടിന് 200 കോടിയുടെ വികസന പദ്ധതികൾ സമ്മാനിച്ചാണ് എം.എൽ.എ വാർഷികം ആഘോഷിക്കുന്നത്. 2019 ഒക്ടോബർ 24 നാണ് അഡ്വ.കെ.യു.ജനീഷ് കുമാറിനെ എം.എൽ.എ യായി തെരഞ്ഞെടുത്തത്.28 നായിരുന്നു സത്യപ്രതിഞ്ജ .ജനപ്രതിനിധിയായി 6 വർഷം പൂർത്തിയാകുമ്പോൾ 6 ദിവസം കൊണ്ട് 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ.പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വീണാ ജോർജ്ജ് ഉൾപ്പടെ നിരവധി മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടനത്തിൻ്റെ ഭാഗമാകും.നിർമ്മാണം പൂർത്തീകരിച്ചവയും, നിർമ്മാണ തുടക്കം കുറിക്കുന്നവയുമായ നിരവധി പദ്ധതികളാകും ഉദ്ഘാടനം ചെയ്യുക. ഓരോ ദിവസത്തെയും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഓരോ പ്രദേശത്തും പൂർത്തിയായി വരുന്നു. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങളാണ് ഉദ്ഘാടനത്തിനായി നടക്കുന്നത്.…
Read More