കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

  konnivartha.com: പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവം: കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു: പ്രിന്റ് അടിക്കാന്‍ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം konnivartha.com:  ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി. ക്ലാര്‍ക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോന്നി മണ്ഡലം ഉപവരണാധികാരിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷമാണ് യദുകൃഷ്ണനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്. കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസര്‍മാരും അവര്‍ക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഓരോ…

Read More

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും

  konnivartha.com : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്തും അവധി എടുക്കാതെയും പ്രവര്‍ത്തി ദിനം തന്നെ വിനോദയാത്രയ്ക്ക് പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും. ജന രോക്ഷം ശക്തമായതോടെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്ന് മനസ്സിലാക്കിയാണ് നടപടിയ്ക്ക് വേണ്ടി ശ്രമിക്കുന്നത് . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ള പെരുമാറ്റ ചട്ടം ലംഘിച്ചു കൊണ്ട് എം എല്‍ എയെ അധിക്ഷേപിക്കുന്ന നിലയില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദശം കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട് . വിഷയത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും സിപിഐ അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള പോര് മുറുകി .കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഭാഗത്ത്‌ നിന്നും വീഴ്ച ഉണ്ടായി . പ്രവര്‍ത്തി ദിവസം തന്നെ ടൂറിനു…

Read More