konnivartha.com : : കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.13.79 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിൽ ആണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (F.I.T) ആണ് നിർവഹണ ഏജൻസി. ഒന്നാം നിലയിൽ ഓ പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം ,…
Read More