konnivartha.com: കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനവും നടത്തി. ടാഗോർ മെറിറ്റ് ഫെസ്റ്റ് എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ തുളസീമണിയമ്മ നിർവ്വഹിച്ചു. ആരോഗ്യ ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ശ്യാം. എസ് കോന്നി, ഷിജു എ.എസ്, ജിഷ്ണു പ്രകാശ്, ഡോ. ഡാനിഷ്, ദിനേശ് കുമാർ, ചിത്ര രാമചന്ദ്രൻ, റ്റി.കെ…
Read More