konnivartha.com ; : കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. കോന്നി ഞള്ളൂരിൽ ആയിരുന്നു സംഭവം. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാട്ടുപോത്ത് കരക്ക് കയറിയത്. ഞള്ളൂർ ചേലക്കാട്ട് വീട്ടിൽ അനു സി ജോയിയുടെ വീട്ടിലെ കിണറ്റിൽ ആണ് കാട്ടുപോത്ത് വീണത്. രാവിലെ ഏഴരയോടെ ടാങ്കിൽ വെള്ളം നിറക്കാൻ കിണറ്റിലെ മോട്ടർ ഓണാക്കിയപ്പോൾ ടാങ്കിൽ വെള്ളം കയറാത്തതിനെ തുടർന്ന് സംഭവം അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കാട്ടുപോത്ത് വീണ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയും കോന്നി ഫോറെസ്റ്റ് റെയ്ഞ്ച് ഓഫീസർ ജോജി ജെസിംസ്, ഉത്തരകുമരംപേരൂർ ഫോറെസ്റ്റ് ഡെപ്യൂട്ടി ലിതേഷ്, കുമ്മണ്ണൂർ ഫോറെസ്റ്റ് ഡെപ്യൂട്ടി സുന്ദരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘവും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്ത് എത്തി കാട്ടുപോത്തിനെ രക്ഷപെടുത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.ആദ്യ ശ്രമത്തിൽ പോത്ത് കരക്ക് കയറാതെ…
Read More