കോന്നി ചിറ്റൂര്‍ ചാവരു കാവിലെ ചന്ദ്രപ്പൊങ്കാല ജനുവരി 19 ന്

  konnivartha.com: കോന്നി മങ്ങാരം ചിറ്റൂര്‍ ചാവരു കാവിലെ പത്താമത് ചന്ദ്രപ്പൊങ്കാല 2025 ജനുവരി 19 ഞായറാഴ്ച വൈകിട്ട് 6 .30 കഴിഞ്ഞു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . അന്നേദിവസം രാവിലെ അഞ്ചുമണിമുതല്‍ കാവ് ഉണർത്തല്‍ സുപ്രഭാതം കലശപൂജ തിരുമുമ്പിൽ നെൽപ്പറയിടീല്‍ ഭാഗവത പാരായണം എന്നിവയും തുടർന്ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യയും നടക്കും . വൈകിട്ട് നടക്കുന്ന ചന്ദ്ര പൊങ്കാലയുടെ മുഖ്യ അതിഥിയായി ടിവി സീരിയൽ താരം കുമാരി മീരാ മഹേഷ് പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം ഭദ്ര ദീപം തെളിയിക്കും . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുളസീമണിയമ്മ ഭണ്ടാര അടുപ്പിൽ ദീപം പകരും. കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോളി ഡാനിയേൽ ഭണ്ടാരത്തില്‍ അരിയിടും. പഞ്ചായത്ത് മെമ്പര്‍ സോമന്‍ പിള്ള മുതിർന്നവരെ ആദരിക്കും .മെമ്പര്‍മാരായ സിന്ധു സന്തോഷ്‌ ,…

Read More